World News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
World News എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഭൂചലനം; പാകിസ്ഥാനിൽ 4.6 തീവ്രത രേഖപ്പെടുത്തി#earthquake




ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി. വ്യാഴാഴ്ച രാത്രി 10.02ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. തുടർചലനങ്ങൾക്ക് സാധ്യതയുള്ളതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.

ആഴത്തിലുള്ള ഭൂകമ്പങ്ങളെ അപേക്ഷിച്ച് ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ പൊതുവെ കൂടുതൽ അപകടകരമാണ്. ആഴം കുറഞ്ഞ ഭൂചലനങ്ങളിൽ നിന്നുള്ള ഭൂകമ്പ തരംഗങ്ങൾക്ക് ഉപരിതലത്തിലേക്ക് സഞ്ചരിക്കാനുള്ള ദൂരം കുറവാണ്. ഇത് ശക്തമായ ഭൂകമ്പത്തിനും ഘടനകൾക്ക് കൂടുതൽ നാശനഷ്ടങ്ങൾക്കും കാരണമാകും.

ഇസ്ലാമാബാദിലും ഖൈബർ പഖ്തുൻഖ്വയുടെ ചില ഭാഗങ്ങളിലും മർദാൻ, സ്വാത്, നൗഷേര, സ്വാബി, നോർത്ത് വസീറിസ്ഥാൻ എന്നിവയുൾപ്പെടെ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. ഇതിന് ഒരു മാസത്തിന് ശേഷമാണ് പുതിയ ഭൂചലനം ഉണ്ടായത്. ഹിന്ദുകുഷ് മേഖലയിൽ 230 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

അതേസമയം, ബുധനാഴ്ച പെഷവാറിൽ റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി സീസ്മോളജിക്കൽ സെന്ററിനെ ഉദ്ധരിച്ച് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പർവതനിരയിൽ 211 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന് നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഏപ്രിലിന്റെ തുടക്കത്തിൽ പാകിസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ രണ്ട് ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

തുറമുഖ നഗരമായ കറാച്ചിയിൽ സമീപ ദിവസങ്ങളിൽ ഏകദേശം 30 നേരിയ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ.

അന്തരിച്ച ഫ്രാന്‍സിസ് മാർപാപ്പയുടെ പൊതുദര്‍ശനം ഇന്ന് ആരംഭിക്കും#catholic#popefrancis




വത്തിക്കാൻ: ആഗോള കത്തോലിക്കാ സഭയുടെ തലവനായ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പൊതുദർശനം ഇന്ന് ആരംഭിക്കും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന് മൃതദേഹം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുവരും. ഉച്ചയ്ക്ക് 12.30 ന് കാസ സാന്താ മാർട്ടയിൽ നിന്ന് ശവസംസ്കാര ഘോഷയാത്രയായി മൃതദേഹം കൊണ്ടുവരും. ശനിയാഴ്ച വരെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൊതുദർശനം തുടരും. ലോക നേതാക്കൾക്കും രാഷ്ട്രത്തലവന്മാർക്കും പുറമേ, ലോകമെമ്പാടുമുള്ള വിശ്വാസികളും വലിയ ഇടയനെ അവസാനമായി കാണാൻ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ എത്തിച്ചേരും. ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ന് ശവസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

ലോക കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പ തിങ്കളാഴ്ച അന്തരിച്ചു. പ്രാദേശിക സമയം രാവിലെ 7:35 ന് വത്തിക്കാനിലെ വസതിയിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന് 88 വയസ്സായിരുന്നു. 11 വർഷക്കാലം ആഗോള സഭയെ നയിച്ച പിതാവ് അന്തരിച്ചു. 1936 ഡിസംബർ 7 ന് അർജന്റീനയിലെ ബ്യൂണസ് അയേഴ്‌സിൽ ജനിച്ചു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് ജോർജ് മാരിയോ ബെർഗോഗ്ലിയോ.

1958 ൽ അദ്ദേഹം സഭയിൽ ചേർന്നു. 1969 ഡിസംബർ 13 ന് അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി. 2001 ഫെബ്രുവരി 1 ന് അദ്ദേഹം കർദ്ദിനാളായി. 2013 മാർച്ച് 13 ന് അദ്ദേഹം മാർപ്പാപ്പയായി. കത്തോലിക്കാ സഭയുടെ 266-ാമത്തെ മാർപ്പാപ്പയായിരുന്നു അദ്ദേഹം. ഇന്ത്യ സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം സാക്ഷാത്കരിക്കാതെയാണ് പോപ്പിന്റെ മരണം സംഭവിച്ചത്. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം പോപ്പ് പ്രകടിപ്പിച്ചിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പയെ പ്രധാനമന്ത്രി നേരിട്ട് ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

റിയലിസ്റ്റിക് വീഡിയോകൾ നിർമ്മിക്കാൻ 'ഒമ്നിഹ്യൂമൺ-1 എന്ന എഐ ടൂളുകള്‍ ചൈന പുറത്തിറക്കിയിരിക്കുന്നു .#world

ചൈനീസ് ടെക് ഭീമൻ ബൈറ്റ്ഡാൻസ് (ByteDance) അത്യാധുനിക ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ടൂളായ ഒമ്നിഹ്യൂമൺ-1 പുറത്തിറക്കിയിരിക്കുന്നു. കേവലം ഒരു ചിത്രം നൽകിയാൽ ഒറിജിനലിനെ വെല്ലുന്ന വീഡിയോകൾ നിർമ്മിക്കാൻ ഈ AI ടൂളിന് കഴിയും. നിലവിൽ പ്രചാരത്തിലുള്ള എല്ലാ AI ടൂളുകളെയും വെല്ലുവിളിക്കുന്നതാണ് ഈ മോഡൽ എന്ന് ബൈറ്റ്ഡാൻസ് അവകാശപ്പെടുന്നു. ടിക്‌ടോക്കിന്‍റെ മാതൃകമ്പനിയാണ് ഈ ബൈറ്റ്ഡാന്‍സ്. പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ ക്ലാസെടുക്കുന്ന ഒരു വീഡിയോയാണ് ഒമ്നിഹ്യൂമൺ-1 ൻ്റെ പ്രൊജക്റ്റ് പേജിൽ നൽകിയിട്ടുള്ള പ്രധാന ഉദാഹരണം. ഐൻസ്റ്റീൻ സംസാരിക്കുന്നതിനും കൈകൾ ചലിപ്പിക്കുന്നതിനും പുറമെ അദ്ദേഹത്തിൻ്റെ വൈകാരിക ഭാവങ്ങൾ പോലും ഈ വീഡിയോയിൽ ഒപ്പിയെടുത്തിരിക്കുന്നു. ദുർബലമായ ഓഡിയോ സിഗ്നലുകൾ ഉപയോഗിച്ച് പോലും റിയലിസ്റ്റിക് വീഡിയോകൾ നിർമ്മിക്കാൻ ഒമ്നിഹ്യൂമൺ-1 ന് കഴിയും. ഏത് ആസ്പെക്റ്റ് റേഷ്വോയിലുള്ള ചിത്രവും ഈ ടൂളിൽ അപ്‌ലോഡ് ചെയ്യാം. പോർട്രെയ്റ്റ്, ഹാഫ്-ബോഡി, ഫുൾ-ബോഡി ചിത്രങ്ങൾ ഒക്കെ ഒമ്നിഹ്യൂമൺ-1 സ്വീകരിക്കും. ഈ ചിത്രം വിശകലനം ചെയ്തുകൊണ്ട്, അതിനെ ജീവസ്സുറ്റ വീഡിയോകളാക്കി മാറ്റാൻ ഒമ്നിഹ്യൂമൺ-1ന് കഴിയും.

ട്രാന്‍സ് വ്യക്തികളെ വനിതാ കായിക ഇനങ്ങളിൽനിന്നു പുറത്താക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്#world

വാഷിങ്ടൺ : വീണ്ടും വിവാദ ഉത്തരവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. വനിതകളുടെ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ട്രാൻസ്ജെൻഡർ വിഭാ​ഗത്തിലുൾപ്പെട്ടവരെ ഒഴിവാക്കി. ഇതിനായുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. വനിത കായികതാരങ്ങളുടെ പാരമ്പര്യത്തെ ട്രാൻസ്ജെൻഡർ പെൺകുട്ടികളും സ്ത്രീകളും വനിതകളുടെ കായികഇനങ്ങളിൽ മത്സരിക്കുന്നില്ലെന്ന് എല്ലാ സ്ഥാപനങ്ങളും ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു. വനിതാ കായിക ഇനങ്ങളിലുള്ള യുദ്ധം അവസാനിച്ചിരിക്കുന്നു, കായിക മത്സരങ്ങൾക്കിടെ പുരുഷൻമാർ വനിതാ അത്‍ലറ്റുകളെ ഉപദ്രവിക്കുന്നത് ഇനി ഞങ്ങൾ നോക്കി നിൽക്കില്ല- ഉത്തരവിൽ ഒപ്പുവച്ച ശേഷം ട്രംപ് പറഞ്ഞു. ട്രാൻസ്ജെൻഡറുകൾ മത്സരങ്ങളിൽ പങ്കെടുക്കുന്നത് സ്ത്രീകളെയും പെൺകുട്ടികളെയും അപകടപ്പെടുത്തുമെന്നും അപമാനിക്കുന്നതാണെന്നും ഉത്തരവിൽ പറയുന്നു. ട്രാൻസ്ജെൻഡർ വിഭാ​ഗത്തിലുൾപ്പെട്ടവരെ പുരുഷൻമാർ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ട്രംപ് സംസാരിച്ചത്. ഉത്തരവ് ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. പ്രസിഡന്റ് പദവിയിലെത്തുന്നതിനുമുമ്പ് തന്നെ ട്രംപ് ട്രാൻസ്ജെൻഡർ വിഭാ​ഗങ്ങൾക്കെതിരെ രം​ഗത്തെത്തിയിരുന്നു. അമേരിക്കയിൽ ഇനി ആണും പെണ്ണും മാത്രമേയുള്ളൂവെന്ന് അധികാരമേറ്റവേളയിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അമേരിക്കൻ സൈന്യത്തിൽ ട്രാൻസ്‌ വ്യക്തികളെ പുറത്താക്കാനുള്ള ഉത്തരവിലും ട്രംപ്‌ ഒപ്പുവച്ചിരുന്നു.

ഇന്ത്യന്‍ തിളക്കത്തില്‍ ചന്ദ്രിക ടണ്ടന്റെ ത്രിവേണി ആല്‍ബം ഗ്രാമിയില്‍ പുരസ്കാരം നേടി#world

 

 GRAMMYs 2025: Host, timings, Indian nominees & everything you need to know

 

 

ഗ്രാമിയില്‍ ഇന്ത്യന്‍ തിളക്കമായി ചന്ദ്രിക ടണ്ടന്റെ ത്രിവേണി: ബീറ്റില്‍സിനും സബ്രീന കാര്‍പെന്റര്‍ക്കും ഉള്‍പ്പെടെ ഇത്തവണ പുരസ ലോകത്തെ സംഗീത പ്രതിഭകളുടെ ആഘോഷ വേദിയായ ഗ്രാമിയില്‍ ഇന്ത്യന്‍ തിളക്കം. ബെസ്റ്റ് ന്യൂ ഏജ് ആല്‍ബം വിഭാഗത്തിലെ പുരസ്‌കാരം ‘ത്രിവേണി’ക്ക് ലഭിച്ചു. ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകയായ ചന്ദ്രിക ടണ്ടന്‍, വൂട്ടര്‍ കെല്ലര്‍മാന്‍, എരു മാറ്റ്‌സുമോട്ടോ എന്നീ മൂവര്‍ സംഘത്തിന്റെ ആല്‍ബമായ ത്രിവേണിയാണ് 67-ാമത് ഗ്രാമി പുരസ്‌കാരം സ്വന്തമാക്കിയത്. 12 മേഖലകളില്‍ 94 വിഭാഗങ്ങളിലായി ലോകത്തിലെ ഏറ്റവും മികച്ച സംഗീതങ്ങളുടെ വൈവിധ്യത്തെ ആഘോഷിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സംഗീതജ്ഞരുടെ സ്വപ്‌ന വേദിയാണ് ഗ്രാമി. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും ട്രെവര്‍ നോഹ തന്നെയാണ് പുരസ്‌കാര ചടങ്ങില്‍ അവതാരകനായത്. ട്രെന്‍ഡുകള്‍ മാറിമറിഞ്ഞാലും സംഗീതപ്രേമികള്‍ക്ക് എന്നെന്നും നിത്യഹരിതമായി തോന്നുന്ന ബീറ്റില്‍സിന്റെ ഗാനവും ഇത്തവണ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് റോക് പെര്‍ഫോര്‍മന്‍സ് വിഭാഗത്തില്‍ ‘നൌ ആന്റ് ദെന്‍’ എന്ന ഗാനം പുരസ്‌കാരം നേടി. എട്ടാം തവണയാണ് ബീറ്റില്‍സിന് ഗ്രാമി പുരസ്‌കാരം ലഭിക്കുന്നത്. ജോണ്‍ ലെനന്റെ മകന്‍ സീന്‍ ഓനോ ലെനനാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. മികച്ച സംഗീത വീഡിയോയായി കന്‍ഡ്രിക് ലാമറിന്റെ ‘നോട് ലൈക് അസ്’തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പോപ് സോളോ പെര്‍ഫോമന്‍സായി സബ്രീന കാര്‍പെന്ററുടെ’എസ്പ്രെസ്സോ’ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലുള്‍പ്പെടെ സബ്രീന കാര്‍പെന്റര്‍ക്ക് നിരവധി ആരാധകരാണുള്ളത്. മികച്ച കോമഡി ആല്‍ബമായി ‘ദ് ഡ്രീമര്‍’ തെരഞ്ഞെടുക്കപ്പെട്ടു. ‘വുഡ്‌ലാന്‍ഡ്’ ആണ് മികച്ച ഫോക് ആല്‍ബം. മികച്ച റാപ്പ് സോങ് ‘നോട്ട് ലൈക് അസ്’ ആണ്. മികച്ച റോക്ക് സോങ് ആയി ‘ബ്രോക്കണ്‍ മാന്‍’ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച കണ്‍ട്രി ആല്‍ബം ബിയോണ്‍സിന്റെ ‘കൗബോയ് കാര്‍ട്ടര്‍’ ആണ്.

ശീതള്‍ ദേവിയുടെ കഴിവിന് ആനന്ദ് മഹീന്ദ്രയുടെ സമ്മാനം#India

കാലുകൊണ്ട് അമ്പെയ്യുന്ന ശീതൾ ദേവിക്ക് സമ്മാനവുമായി മഹീന്ദ്ര ഇരുകൈകളുമില്ലാതെ കാലുകൊണ്ട് 2024 ലെ പാരീസ് പാരാലിമ്പിക്സിൽ അമ്പെയ്ത്തിൽ വെങ്കലം നേടി എല്ലാവരെയും അത്ഭുതപ്പെടുത്തിയ പെൺകുട്ടിയാണ് ശീതൾ ദേവി. അവളുടെ കഴിവിനെയും , നിശ്ചയദാർഢ്യത്തിനെയും ആദരിച്ചു കൊണ്ട് ഒരു കാർ സമ്മാനമായി നൽകിയിരിക്കുകയാണ് വ്യവയസായപ്രമുഖനായ ആനന്ദ് മഹീന്ദ്ര. ശീതളിൻ മഹീന്ദ്ര സ്കോർപ്പിയോ എൻ എസ്‌യുവി സമ്മാനിക്കുന്നതിന്റെ ചിത്രങ്ങൾ ആനന്ദ് മഹീന്ദ്ര തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിനൊപ്പം പോസ്റ്റ് ചെയ്ത കുറിപ്പിൽ മഹീന്ദ്ര തൻ്റെ ആരാധന പ്രകടിപ്പിച്ചിട്ടുണ്ട്. ‘ശീതൾ ദേവിയുടെ കഴിവിനെ ഞാൻ വളരെക്കാലമായി ദൂരെ നിന്ന് നോക്കിക്കാണുന്നു . അവളെ നേരിട്ട് കണ്ടപ്പോൾ, അവളുടെ നിശ്ചയദാർഢ്യവും ദൃഢതയും ശ്രദ്ധയും എന്നെ ഏറെ ആകർഷിച്ചു. അവളുടെ അമ്മയിലും സഹോദരിയിലും അതേ ദൃഢനിശ്ചയം ഞാൻ കാണുന്നു,അവൾ എനിക്ക് ഒരു അമ്പ് സമ്മാനിച്ചു, ഒരു ആർചർ എന്നത് അവളുടെ ഐഡൻ്റിറ്റിയുടെ പ്രതീകമാണ് അത് , അവൾക്ക് ഒരു തരത്തിലുമുള്ള പരിമിതികളില്ല , ശീതൾ നമുക്കെല്ലാവർക്കും ഒരു പ്രചോദനമാണ്, ഈ സ്കോർപ്പിയോ എൻ എസ്‌യുവി സമ്മാനിച്ചതിൽ ഞാൻ ഏറെ അഭിമാനിക്കുന്നു. ജീവിതത്തിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കുന്നതിന് ഇത് അവൾക്ക് ഏറെ സഹായകമാകും’- അദ്ദേഹം എക്‌സിൽ കുറിച്ചു. ജമ്മു കശ്മീരിലെ കത്രയിൽ വച്ചാണ് ശീതളിന് കാർ കൈമാറിയത്. പാരീസിൽ ഇരുകൈകളുമില്ലാതെ കാലുകൊണ്ട് അമ്പെയ്ത ശീതളിനെ പ്രചോദനത്തിന്റെ ആൾരൂപമായാണ് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം പ്രശംസിച്ചത്. ഫോകോമേലിയ എന്ന അപൂർവ വൈകല്യത്തോടെ ജനിച്ച ശീതൾ നിരവധി പ്രതിസന്ധികളെ തരണം ചെയ്താണ് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയത് .കഴിഞ്ഞ വർഷം സെപ്റ്റംബറിൽ രാകേഷ് കുമാറിനൊപ്പം അമ്പെയ്ത്ത് മിക്‌സഡ് ടീം കോമ്പൗണ്ട് ഇനത്തിൽ ശീതൾ ദേവി വെങ്കലം നേടിയിരുന്നു.പാരാലിമ്പിക്സിലെ മികച്ച പ്രകടനത്തിന് പുറമേ, 2022 ലെ ഏഷ്യൻ പാരാ ഗെയിംസിൽ രണ്ട് സ്വർണ്ണ മെഡലുകളും ഒരു വെള്ളിയും, ചെക്ക് റിപ്പബ്ലിക്കിൽ നടന്ന ലോക ആർച്ചറി പാരാ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും ശീതൾ നേടിയിട്ടുണ്ട്.

ചൈനയുടെ ഡീപ്‌സീക് അവതരിപിച്ചപ്പോള്‍ അമേരിക്കന്‍ കമ്പനി വലിയ തകര്‍ച്ചയില്‍#World



 ohari-vipani
 
 
 
 
 
 
അമേരിക്കന്‍ വിപണിയില്‍ ആഞ്ഞടിച്ച് ചൈനയുടെ ഡീപ്‌സീക്  ബീജിങ്‌: ചൈനീസ് സ്റ്റാർട്ടപ്പായ ഡീപ്-സീക് അവതരിപ്പിച്ച ചെലവ്‌ കുറഞ്ഞ നിർമിതബുദ്ധി (എഐ) അമേരിക്കൻ ഓഹരിവിപണിക്ക് കനത്ത ആഘാതമേൽപ്പിച്ചു. യുഎസ് ടെക് ഓഹരികൾ കനത്ത തകർച്ചയാണ് നേരിട്ടത്. ചൈനയിലെ ഹാങ്‌ഷു ആസ്ഥാനമായുള്ള ഡീപ്-സീക്കിന്റെ ആർ1 എന്ന പുതിയ മോഡൽ എഐ ആപ് യുഎസ്, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, സിംഗപ്പുർ തുടങ്ങിയ പലരാജ്യങ്ങളിലും ആപ്പിൾ ആപ് സ്റ്റോറിൽ ജനപ്രിയ എഐ ചാറ്റ് ബോട്ടായ ചാറ്റ് ജിപിടിയെ മറികടന്നതാണ് പാശ്ചാത്യവിപണിയെ പിടിച്ചുലച്ചത്. സിലിക്കൺ വാലിയിലെ സുവർണനക്ഷത്രം എന്ന് വിശേഷിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സെമി കണ്ടക്ടർ ചിപ് നിർമാണ കമ്പനിയായ എൻവിഡിക്ക്‌ ഒറ്റരാത്രികൊണ്ട് 59,300 കോടി ഡോളറാണ് നഷ്ടമായത്. വിപണിമൂല്യത്തിൽനിന്ന് 17 ശതമാനത്തിലധികം ഒറ്റ ദിവസംകൊണ്ട് ഒലിച്ചുപോയി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന നഷ്ടമാണിത്. മറ്റൊരു വന്‍ സെമികണ്ടക്ടർ കമ്പനിയായ ബ്രോഡ്‌കോം 17.4 ശതമാനവും മൈക്രോസോഫ്റ്റ് 2.1 ശതമാനവും ഗൂഗിളിന്റെ മാതൃകമ്പനി ആൽഫബെറ്റ് 4.2 ശതമാനവും നഷ്ടത്തിലായി. യുഎസ് ഓഹരി സൂചികകളായ നാസ്ഡാക്ക് 3.06 ശതമാനവും (-610.90 പോയിന്റ്) എസ്ആൻഡ്പി 500 ഒന്നരശതമാനത്തോളവും (88.96 പോയിന്റ്) താഴ്ന്നു. എഐ സാങ്കേതികവിദ്യയിൽ മൈക്രോസോഫ്റ്റ്, മെറ്റാ, ഓപ്പൺ എഐ തുടങ്ങിയ അമേരിക്കൻ എഐ ഭീമന്മാർ ചെലവഴിക്കുന്നതിന്റെ ചെറിയൊരു ശതമാനംമാത്രം ഉപയോ​ഗിച്ചാണ് ചൈനീസ് കമ്പനി ഓപ്പൺ സോഴ്സിൽ ഡീപ്-സീക് വികസിപ്പിച്ചിരിക്കുന്നത് എന്നതാണ് യുഎസ് ടെക് ഓഹരികളിൽ നിക്ഷേപം നടത്തിയവരെ ഞെട്ടിച്ചത്. പൂർണമായും ഓപ്പൺ സോഴ്സായതിനാൽ ഉപയോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ, ലൈസൻസിങ് നിയന്ത്രണങ്ങളില്ലാതെ ഇത് ഉപയോ​ഗപ്പെടുത്താനാകും. നിർമിതബുദ്ധിയിലെ ചൈനീസ് മുന്നേറ്റത്തിന് തടയിടാൻ അമേരിക്ക കൊണ്ടുവന്ന ചിപ് കയറ്റുമതി നിയന്ത്രണത്തെ നിഷ്ഫലമാക്കുന്നതുമാണ് ഡീപ്-സീക്കിന്റെ ആർ 1 അവതരണമെന്ന ടെക് വിദ​ഗ്ധരുടെ വിലയിരുത്തലും വിപണിക്ക് തിരിച്ചടിയായി. ഈ മേഖലയിൽ യുഎസിന്റെ ആധിപത്യം നഷ്ടപ്പെടുമെന്ന ആശങ്ക ​ആ​ഗോളതലത്തിൽ അലയടിച്ചപ്പോൾ ഇന്ത്യൻ വിപണിയിലും ഐടി സൂചിക 3.31 ശതമാനം ഇടി‍ഞ്ഞു.

സൗദിയിൽ വാഹനാപകടം: മലയാളിയടക്കം പതിനഞ്ച് പേർ മരിച്ചു# WORLD NEWS













saudi accident

 ജിദ്ദ: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളിയടക്കം പതിനഞ്ച് പേർ മരിച്ചു. ജിസാനിലെ അറാംകോ റിഫൈനറി റോഡിൽ ഇന്നലെയാണ് അപകടം ഉണ്ടായത്. മരിച്ചവരിൽ ഒൻപത് പേർ ഇന്ത്യക്കാരാണ്. മൂന്ന് നേപ്പാൾ സ്വദേശികളും മൂന്നു പേർ ഘാന സ്വദേശികളുമാണ്. കൊല്ലം കേരളപുരം സ്വദേശി വിഷ്ണു പ്രസാദ് പിള്ള(31) ആണ് അപകടത്തിൽ മരിച്ച മലയാളി. മൃതദേഹങ്ങൾ ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ 11 പേരെ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളിലേക്ക് മാറ്റി. എസിഐസി സർവീസ് കമ്പനിയിലെ തൊഴിലാളികൾ സഞ്ചരിച്ച മിനി വാനിൽ എതിരെ വന്ന ട്രെയിലർ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. വാഹനത്തിൽ 26 പേരുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്ത് വെച്ചുതന്നെ പതിനഞ്ച് പേരും മരിച്ചു. അപകടത്തിൽ പൂർണ്ണമായി തകർന്ന വാഹനത്തിൽ നിന്നും ഫയർ ഫോഴ്സിൻ്റെയും രക്ഷാ പ്രവർത്തകരുടെയും സഹായത്തോടെയാണ് പരിക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്. കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തിൽ പ്രസാദിന്റെയും രാധയുടെയും മകനാണ് മരിച്ച വിഷ്‌ണു. മൂന്ന് വർഷമായി ഈ കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്‌കർ സിംഗ് ദാമി, സപ്ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മ മോഹത്തഷിം റാസ, ദിനകർ ബായ് ഹരിദായ് തണ്ടൽ, രമേശ് കപേലി എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് ഇന്ത്യക്കാര്‍

 

ഇത് കുടിച്ചു നേടിയ വിജയം.. ലോകത്തെ ഏറ്റവും വലിയ സ്‌കോച്ച് വിസ്‌കി വിപണിയായി ഇന്ത്യ.. മറികടന്നത് ഫ്രാൻസിനെ.. | #India Become largest #Scotch_whisky market in the world

സ്‌കോട്ട്‌ലൻഡിലെ പ്രമുഖ വ്യവസായ സ്ഥാപനം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-ൽ ഇറക്കുമതിയിൽ 60 ശതമാനം വർധനവോടെ, അളവിന്റെ കാര്യത്തിൽ, ഫ്രാൻസിനെ മറികടന്ന്  ഏറ്റവും വലിയ സ്‌കോച്ച് വിസ്‌കി വിപണിയായി ഇന്ത്യ മാറി.
 സ്കോച്ച് വിസ്കി അസോസിയേഷൻ (SWA) വെള്ളിയാഴ്ച വെളിപ്പെടുത്തിയത്, കഴിഞ്ഞ വർഷം ഫ്രാൻസിന്റെ 205 ദശലക്ഷം സ്‌കോച്ചിനെ അപേക്ഷിച്ച് ഇന്ത്യ 219 ദശലക്ഷം 70 സി.എൽ.

 ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) യുകെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകളിലൊന്നായതിനാൽ, ഇപ്പോൾ അവരുടെ ഏഴാം റൗണ്ട് ചർച്ചകളിൽ, വോളിയത്തിലെ വർദ്ധനവ് ഇപ്പോഴും ഇന്ത്യൻ വിസ്കി വിപണിയുടെ ഒരു ഭാഗം മാത്രമാണെന്ന് SWA ചൂണ്ടിക്കാട്ടി.

 "ഇരട്ട അക്ക വളർച്ച ഉണ്ടായിരുന്നിട്ടും, സ്കോച്ച് വിസ്കി ഇപ്പോഴും ഇന്ത്യൻ വിസ്കി വിപണിയുടെ 2 ശതമാനം മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ," അസോസിയേഷൻ പറഞ്ഞു.

 ഇന്ത്യയിലെ സ്കോച്ച് വിസ്‌കിയുടെ 150 ശതമാനം താരിഫ് ഭാരം ലഘൂകരിക്കുന്ന യുകെ-ഇന്ത്യ എഫ്‌ടിഎ ഡീൽ സ്‌കോട്ട്‌ലൻഡിലെ വിസ്‌കി കമ്പനികൾക്ക് വിപണി പ്രവേശനം വർധിപ്പിക്കുമെന്ന് എസ്‌ഡബ്ല്യുഎ വിശകലനം കാണിക്കുന്നു, ഇത് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 1 ബില്യൺ പൗണ്ടിന്റെ അധിക വളർച്ചയ്ക്ക് കാരണമാകും.

 സ്കോച്ച് കയറ്റുമതിക്കുള്ള ഇന്ത്യൻ വിപണിയുടെ മൂല്യം 282 മില്യൺ പൗണ്ട് മൂല്യമുള്ള അഞ്ചാം സ്ഥാനത്താണ്, 2021 ൽ 93 ശതമാനം ഉയർന്ന് ഫ്രാൻസ്, സിംഗപ്പൂർ, തായ്‌വാൻ എന്നിവയ്ക്ക് പിന്നിൽ.  2022 ലെ ട്രെൻഡ്, വ്യവസായത്തിന്റെ ഏറ്റവും വലിയ പ്രാദേശിക വിപണിയായി യൂറോപ്യൻ യൂണിയനെ (EU) മറികടന്ന് ഏഷ്യ-പസഫിക് മേഖല, ഇന്ത്യയെ കൂടാതെ തായ്‌വാൻ, സിംഗപ്പൂർ, ചൈന എന്നിവിടങ്ങളിൽ മികച്ച പോസ്റ്റ്-പാൻഡെമിക് വളർച്ചയും കണ്ടു.

 "സാമ്പത്തിക പ്രതിസന്ധിയുടെയും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളുടെയും ഒരു വർഷത്തിനിടയിൽ, സ്കോച്ച് വിസ്കി വ്യവസായം വളർച്ചയുടെ ഒരു നങ്കൂരമായി തുടർന്നു, സ്‌കോട്ട്‌ലൻഡിലും യുകെയിലും ഉടനീളം നിക്ഷേപത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പിന്തുണ നൽകി," SWA ചീഫ് എക്‌സിക്യൂട്ടീവ് മാർക്ക് കെന്റ് പറഞ്ഞു.
 "യുകെ-ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറിലൂടെ താരിഫുകൾ കുറയ്ക്കുന്നതിലൂടെയും മാർച്ച് ബജറ്റിൽ ഡ്യൂട്ടി ഫ്രീസ് തുടരുന്നതിലൂടെയും നമ്മുടെ ഹോം മാർക്കറ്റിൽ ലോകോത്തര ഉൽപ്പന്നം പരസ്യപ്പെടുത്താനുള്ള വ്യവസായത്തിന്റെ തുടർച്ചയായ കഴിവ് ഉറപ്പാക്കുന്നതിലൂടെയും, സ്കോട്ടിഷ്, യുകെ സർക്കാരുകൾക്ക് സ്കോച്ചിനെ ആശ്രയിക്കാനാകും.  വിസ്കി വ്യവസായം യുകെയിൽ ഉടനീളം അതിന്റെ വിജയം പുനർനിക്ഷേപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 മൊത്തത്തിൽ, 2022-ൽ ലോകമെമ്പാടുമുള്ള സ്കോച്ച് കയറ്റുമതിയിൽ ശക്തമായ വളർച്ച കൈവരിച്ചു, £1,053 മില്യൺ മൂല്യത്തിൽ ഏറ്റവും വലിയ വിപണിയെന്ന നിലയിൽ യുഎസ് അതിന്റെ ഏറ്റവും ഉയർന്ന സ്ഥാനം നിലനിർത്തി.  യുകെയിലെ ഏറ്റവും വലിയ കയറ്റുമതിക്കാരിൽ ഒരാളായ സ്‌കോച്ച് വിസ്‌കിയുടെ മൊത്തം കയറ്റുമതി മൂല്യം 37 ശതമാനം ഉയർന്ന് 6.2 ബില്യൺ പൗണ്ടായി.

 യുകെ വ്യാപാര മന്ത്രി നൈജൽ ഹഡിൽസ്റ്റൺ പറഞ്ഞു: "യുകെയുടെ മികച്ച കയറ്റുമതി വിജയഗാഥകളിലൊന്നാണ് സ്കോച്ച് വിസ്കി, സമ്പദ്‌വ്യവസ്ഥയിലേക്ക് കോടിക്കണക്കിന് പൗണ്ട് സംഭാവന ചെയ്യുകയും ആയിരക്കണക്കിന് തൊഴിലവസരങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു, അതിനാൽ ഈ കയറ്റുമതി കണക്കുകൾ വർദ്ധിച്ചുവരുന്ന ആഗോള ഡിമാൻഡ് കാണിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.

 “സി‌പി‌ടി‌പി‌പി [ട്രാൻസ്-പസഫിക് പങ്കാളിത്തത്തിനായുള്ള സമഗ്രവും പുരോഗമനപരവുമായ കരാർ] പോലുള്ള ലോകമെമ്പാടുമുള്ള ഞങ്ങളുടെ പുതിയ വ്യാപാര കരാറുകൾക്ക് നന്ദി പറഞ്ഞ് പുതിയ വിപണികളിലേക്ക് വ്യാപിക്കുന്നതിനാൽ വ്യവസായത്തെ തുടർന്നും പിന്തുണയ്‌ക്കേണ്ടത് അത്യാവശ്യമാണ്.  2030-ഓടെ 1 ട്രില്യൺ പൗണ്ടിന്റെ കയറ്റുമതിയിൽ ഞങ്ങൾ ലക്ഷ്യമിടുമ്പോൾ, വരും വർഷങ്ങളിൽ സ്കോച്ച് വിസ്കി ശക്തിയിൽ നിന്ന് ശക്തിയിലേക്ക് മാറുന്നത് കാണാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

 SWA ഡാറ്റ അനുസരിച്ച്, ഓരോ സെക്കൻഡിലും ശരാശരി 53 കുപ്പി സ്കോച്ച് വിസ്കി കയറ്റുമതി ചെയ്യപ്പെടുന്നു - 2021-ൽ ഒരു സെക്കൻഡിൽ 44 എന്നതിൽ നിന്ന് വർധിച്ചു. മൂല്യ കയറ്റുമതിയുടെ 59 ശതമാനവും ബോട്ടിലഡ് ബ്ലെൻഡഡ് സ്കോച്ച് വിസ്കിയാണ്, സിംഗിൾ മാൾട്ടിന്റെ 32 ശതമാനവും സ്കോച്ചിന്റെ 32 ശതമാനമാണ്.  മൂല്യമനുസരിച്ച് വിസ്കി കയറ്റുമതി.

 “വിസ്കി വ്യവസായം മാത്രം 11,000 പേർക്ക് സ്കോട്ട്‌ലൻഡിൽ നേരിട്ട് തൊഴിൽ നൽകുന്നു, അവരിൽ 7,000-ത്തിലധികം പേർ ഗ്രാമപ്രദേശങ്ങളിലും 42,000 പേർ യുകെയിലുടനീളവും ജോലി ചെയ്യുന്നു... ”സ്കോട്ടിഷ് ഗവൺമെന്റിന്റെ റൂറൽ അഫയേഴ്സ് ആൻഡ് ഐലൻഡ്സ് കാബിനറ്റ് സെക്രട്ടറി മൈരി ഗൗജിയോൻ കൂട്ടിച്ചേർത്തു.

#KIM_JONG_UN : 'തോക്ക് കത്തി ഉപഗ്രഹം' കുട്ടികൾക്കിടാനുള്ള പുതിയ പേരുകൾ നിർദ്ദേശിച്ച്‌ കിം ജോങ് ഉൻ.

ഉത്തരകൊറിയൻ ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ വിചിത്രമായ ഉത്തരവ് എല്ലാവരെയും അമ്പരപ്പിക്കാറുണ്ട്. ഇത്തവണ കുട്ടികളുടെ പേര് ഇടുന്നതിലാണ് പുതിയ വിചിത്ര നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചിരിക്കുന്നത്.
ഇനി മുതൽ കുട്ടികൾക്ക് പേരിടുമ്പോൾ രക്ഷിതാക്കൾ രാജ്യസ്നേഹം മനസ്സിൽ സൂക്ഷിക്കണമെന്നാണ് ഉത്തരകൊറിയൻ സർക്കാരിന്റെ പുതിയ നിർദേശം.  ബോംബ്, തോക്ക്, ഉപഗ്രഹം തുടങ്ങിയ അർത്ഥങ്ങളുള്ള പേരുകളാണ് കിം ജോങ് ഉൻ കുട്ടികൾക്ക് ശുപാർശ ചെയ്തിരിക്കുന്നത്.
  ഉത്തരകൊറിയയുടെ ശത്രുവായ ദക്ഷിണ കൊറിയയിൽ ഇനി പേരുകളുണ്ടാകില്ലെന്നും പുതിയ ഉത്തരവിൽ പറയുന്നു.  ദക്ഷിണ കൊറിയൻ പേരുകൾ വളരെ മൃദുവാണ്.  അതിനാല് ശക്തവും വിപ്ലവകരവുമായ പേരുകളാണ് ഉത്തരകൊറിയയില് ആവശ്യമെന്നാണ് പുതിയ നിര് ദേശം.
  ദക്ഷിണ കൊറിയയിൽ പ്രചാരമുള്ള പേരുകൾ മുമ്പ് ഉത്തര കൊറിയയിൽ അനുവദിച്ചിരുന്നു.  'പ്രിയപ്പെട്ടവൻ' എന്നർത്ഥമുള്ള അരിയും 'സൂപ്പർ ബ്യൂട്ടി' എന്നർത്ഥം വരുന്ന സുമിയും ആ ഗണത്തിൽ പെടുന്ന പേരുകളായിരുന്നു.  എന്നാൽ ആ പേരുകൾ ഇനി ഉപയോഗിക്കേണ്ടതില്ലെന്നാണ് സർക്കാർ നിർദേശം.  പകരം കുട്ടികൾക്ക് ദേശഭക്തിയുള്ളതും കൂടുതൽ ക്രൗര്യം നിറഞ്ഞതുമായ  പേരുകൾ നൽകാനാണ് നിർദേശം.  'ബോംബ്' എന്നർത്ഥം വരുന്ന പോക്ക് ഇൽ, വിശ്വസ്തത എന്നർത്ഥം വരുന്ന ചുങ് സിം, ഉപഗ്രഹം എന്നർത്ഥം വരുന്ന ഉയി സോങ് തുടങ്ങിയ പേരുകൾ പ്രോത്സാഹിപ്പിക്കണമെന്ന് കിം ജോങ് ഉൻ നിർദ്ദേശിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0